കൊല്ലം എത്ര  കഴിഞ്ഞു .

ആ വിടവ് നികത്താന്‍ സാധിക്കാത്തത് വലിയ കഷ്ടമാണ്. മാഷും ഞാനും ഒരു നല്ല ധാരണയിലായിരുന്നു. എനിക്ക് എന്തും പറയാന്‍, സംശയങ്ങള്‍ തീര്ഖാന്‍, പുതിയ കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ഉള്ള ഒരു അറിവിന്റെ സ്രോതസ്.  ഒരു ദിവസമെങ്കിലും കാണാതെയോ സംസാരിക്കാതെയോ ഇരിക്കാന്‍ സാധിക്കില്ല.  അതിന്റെ തലേകൊല്ലം മാഷുടെ ഭാര്യ മരിച്ചപ്പോള്‍ ഉച്ചക്ക് എനിക്ക് ഫോണ്‍ ചെയ്തു. വസന്തന്‍ ഓടിപോയി എന്താ എന്ന് ചോദിക്കാന്‍. കാറ്റ് പോയി എന്നാ തോന്നുന്നേ, വസന്ത ഒന്ന് നോക്ക് എന്ന് പറഞ്ഞുവത്രേ. അപ്പോഴേക്കും ഞാന്‍ എത്തി. തൊട്ടു നോക്കിയപ്പോള്‍ ചൂട് ആറിയിട്ടില്ല.  ആ ശോകത്തിന് എന്തൊരു ഖനം.  കരയാന്‍ ആരുമില്ല. എങ്കില്‍ എല്ലാം കരയുന്ന ഒരു പ്രതീതി. അപ്പോഴേക്കും മക്കള്‍ വന്നു. ഭാന്ധുക്കള്‍ വന്നു. നുഹൃതുകള്‍ വന്നു. എന്നുവേണ്ട തിരക്കായി. എല്ലാം കൂടി അഞ്ചു മിനുട്ടെടുത്തുള്ള്. 

ഇപ്പോള്‍ എനിക്ക് നടക്കാന്‍ പോകാന്‍ തോന്നാറില്ല. അങ്ങിനെ പുറതെരങ്ങിയാലും ആ വഴിയില്‍ കൂടി പോകാന്‍ വയ്യ. അതിനുപകരം വേറെ  വഴിക്കുപോകും.  ചിലപ്പോള്‍ നേരെ കത്രികടവിലേക്ക് നടക്കും. ഏതെങ്കിലും ഒരു വഴിക്ക് പോയാല്‍ മതിയല്ലോ. കുടയുണ്ടാവും കയില്‍. ചിലപ്പോള്‍ വഴിയില്‍ ഏതെങ്കിലും ചായകടയില്‍ കയറി ചായ കുടിക്കും. പക്ഷെ രാവിലെ നടക്കാന്‍ പറ്റിയ വഴി അശോക റോഡ്‌ വഴി തന്നെ നല്ലത്. വാഹനങ്ങള്‍ ഇല്ല, തിരക്കില്ല. സുഖമായി നടക്കാം ചിലപ്പോള്‍ പരിച്ചയക്കരുണ്ടാവും വഴിയില്‍. പഴയ ലോഹ്യം പറയാം. പുതിയ കെട്ടിടങ്ങള്‍ പണിതുയര്‍ന്നു, ആരും പാല് കാച്ചലിന് വിളിച്ചില്ല.

മഷരുടെ ഓര്‍മ്മകള്‍ ഒരു നല്ല അനുഭവമാണ്. പലരോടും പറയാനും  സ്വയം ചിന്തിക്കാനും. അന്ന് അങ്ങിനെ തോന്നിയിട്ടില്ല.  ഇപ്പോള്‍ അതു  വളരെ വിലപ്പട്ട ചില ദിവസങ്ങള്‍ ആയിരുന്നെന്നു തോന്നാറുണ്ട്. മലയാള ഭാഷ ജ്ഞാനം ഒട്ടുമില്ലാത്ത എനിക്ക് കുറച്ചെങ്കിലും മലയാളം പറഞ്ഞു തന്നത് മാഷാണ്.

Advertisements